



കേരള സംസ്ഥാന മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുച്ചക്ര വാഹനങ്ങൾ ഒഴികെയുള്ള വാഹന ഉടമകളുടെ സംഘടനയാണ് അസോസിയേഷൻ ഓഫ് വെഹിക്കിൾ ഓണേഴ്സ് കേരള അഥവാ അവോക്. വാഹനങ്ങളുമായി ബന്ധപ്പെട്ട് ഉടമകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ ഉടമകൾക്ക് സഹായവും പിന്തുണയും നൽകുക എന്നുള്ളതാണ് സംഘടയുടെ പ്രഖ്യാപിത ലക്ഷ്യം. ഒപ്പം സംസ്ഥാനത്തെ റോഡ് , ഗതാഗതം, റോഡ് സുരക്ഷ, തുടങ്ങിയ വിഷയങ്ങളിൽ ക്രിയാത്മക തിരുത്തൽ ശക്തിയായി അവോക് നിലകൊള്ളും.
ചോദിക്കാനും പറയാനും ആരുമില്ല എന്ന ബലത്തിൽ നാളിതുവരെ വാഹന ഉടമകളെ ചൂഷണം ചെയ്യുകയും പീഢിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന സർക്കാർ സംവിധാനങ്ങൾക്കും വാഹനങ്ങളുമായി ബന്ധപ്പെട്ട ഉത്പന്ന സേവന ദാതാക്കൾക്കും കടിഞ്ഞാണിടുക എന്നുള്ളതും സംഘടയുടെ അടിസ്ഥാന ലക്ഷ്യമാണ്.
കേരള സംസ്ഥാന മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുച്ചക്ര വാഹനങ്ങൾ ഒഴികെയുള്ള വാഹന ഉടമകളുടെ സംഘടനയാണ് അസോസിയേഷൻ ഓഫ് വെഹിക്കിൾ ഓണേഴ്സ് കേരള അഥവാ അവോക്. വാഹനങ്ങളുമായി ബന്ധപ്പെട്ട് ഉടമകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ ഉടമകൾക്ക് സഹായവും പിന്തുണയും നൽകുക എന്നുള്ളതാണ് സംഘടയുടെ പ്രഖ്യാപിത ലക്ഷ്യം. ഒപ്പം സംസ്ഥാനത്തെ റോഡ് , ഗതാഗതം, റോഡ് സുരക്ഷ, തുടങ്ങിയ വിഷയങ്ങളിൽ ക്രിയാത്മക തിരുത്തൽ ശക്തിയായി അവോക് നിലകൊള്ളും. ചോദിക്കാനും പറയാനും ആരുമില്ല എന്ന ബലത്തിൽ നാളിതുവരെ വാഹന ഉടമകളെ ചൂഷണം ചെയ്യുകയും പീഢിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന സർക്കാർ സംവിധാനങ്ങൾക്കും വാഹനങ്ങളുമായി ബന്ധപ്പെട്ട ഉത്പന്ന സേവന ദാതാക്കൾക്കും കടിഞ്ഞാണിടുക എന്നുള്ളതും സംഘടയുടെ അടിസ്ഥാന ലക്ഷ്യമാണ്.
വാഹന ഉടമകളുടെ സംഘടന എന്ന നിലയിൽ കേരളത്തിലെ വാഹന ഉടമകൾ നേരിടുന്ന, അടിയന്തിര പ്രാധാന്യം അർഹിക്കുന്ന 4 പ്രശ്നങ്ങളിൽ AVOK നിയമപോരാട്ടങ്ങളിലേക്ക് കടക്കുകയാണ്.
ആ നാല് പ്രശനങ്ങൾ ഇവയാണ്:
1- ഇന്ധനകളിൽ മായം ചേർക്കുന്നതിനെതിരെ...
ഓടുന്ന വാഹനങ്ങൾക്ക് തീ പിടിപ്പിക്കുകയും ഇന്ധനക്ഷമത 30% വരെ കുറക്കുകയും
വാഹനങ്ങൾക്ക് ഗുരുതരമായ സാങ്കേതികത്തകരാറുകൾക്ക് കാരണമാകുകയും ചെയ്യുന്ന
എഥനോൾ പെട്രോളിനെതിരെയും , ഐസോബ്യൂട്ടനോൾ ഡീസലിനെതിരെയും ഹൈഡ്രജൻ സി എൻ ജി ക്കെതിരെയും സുപ്രീംകോടതിയിൽ
2- ദേശീയ പാതയിലെ പിടിച്ചു പറിക്കെതിരെ...
കഴുത്തറപ്പൻ ടോൾ കൂടാതെ വേഗ പരിധി ലംഘനം എന്ന എന്ന പേരിൽ കേരളത്തിലെ വാഹന ഉടമകളിൽ നിന്ന് വൻതോതോതിൽ പിഴ കൂടി ഈടാക്കാൻ ഉദ്ദേശിച്ചു കൊണ്ട് വേഗപരിധി 60 Km / Hour ആയി കുറച്ചതിനെതിരെയും ദേശീയ പാതകളിൽ കൂടിയ വേഗപരിധി 120 Km / Hour ആയി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും NHAI ക്ക് എതിരെ ഹൈക്കോടതിയിൽ
3-അന്യായ ടോൾ പിരിവിനെതിരെ
ദേശീയ പാത വികസനത്തിന് ചില്ലിക്കാശ് കൊടുക്കാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ദേശീയ പാത ടോൾ നിരക്ക് 30 രൂപ മുതൽ ആരംഭിക്കുമ്പോൾ ദേശീയ പാത വികസനത്തിന് 5000 കോടി രൂപ നൽകിയ കേരളത്തിലെ ദേശീയ പാതയിൽ ടോൾ നിരക്ക് തുടങ്ങുന്ന തുടങ്ങുന്നത് തന്നെ 120 രൂപയിൽ നിന്നാണ്. കേരളത്തിലെ വാഹന ഉടമകളെ കണ്ണിൽ ചോരയില്ലാതെ ചൂഷണം ചെയ്യുന്ന NHAI യുടെ വിവേചന നയത്തിനെതിരെ ഹൈക്കോടതിയിൽ .
4-നഗരങ്ങളിൽ ശാസ്ത്രീയ പാർക്കിംഗ് സൗകര്യം
വാഹന ഉടമകളിൽ നിന്ന് ഭീമമായ GST യും സെസുകളും കഴുത്തറപ്പൻ റോഡ് നികുതിയും ഈടാക്കിയിട്ടും സംസ്ഥാനത്തെ വലിയ നഗരങ്ങളിലും ചെറിയ ടൗണുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആവശ്യമായ ശാസ്ത്രീയമായ പാർക്കിങ് സൗകര്യം ഏർപ്പാടാക്കാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കെതിരെയും പൊതു മരാമത്ത് വകുപ്പിനെതിരെയും നിയമ നടപടികളുമായി ഹൈക്കോടതിയിൽ
Heading One
Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus pulvinar dapibus leo.
Heading Two
Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus pulvinar dapibus leo.
Heading Three
Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus pulvinar dapibus leo.
Heading Four
Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus pulvinar dapibus leo.